മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ . സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്. സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സിനിയിൽ സജീവമാണ്. ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. സിനിമ ഇൻഡസ്ട്രിയിൽ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ
പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയേക്കാൾ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകൾ വേറെയും കുറേയുണ്ട്. സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
ഒരു സിനിമാ ഇൻഡസ്ട്രിയിൽ പ്രൈവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്‌ലുവൻസ് എന്തായാലും ഉണ്ടാവില്ലേ. പ്രേക്ഷകർ എന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിലുണ്ട്.” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.