ചോറിനൊരു കറി പെട്ടെന്നെന്തു ചെയ്യുമെന്ന് ഓർത്തു കൺഫ്യൂഷൻ അടിച്ചു നിൽക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ ഉഗ്രൻ രുചിയിലൊരു ഗോപിഉരുളക്കിഴങ് കറി എളുപ്പകറി
- ചേരുവകൾ
- കോളിഫ്ലവർ: 1പകുതി
- ഉരുളക്കിഴങ്ങ്:1
- സവാള:2
- വെളുത്തുള്ളി:10
- മഞ്ഞൾ പൊടി:1/2ടീസ്പൂൺ
- മുളക് പൊടി: 1ടീസ്പൂൺ
- പച്ചമുളക്:1
- കസൂരിമേത്തി: 1ടീസ്പൂൺ
- ഉപ്പ്:ആവശ്യത്തിന്
- എണ്ണ
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി ചേർക്കുക. ചെറുതായി വഴന്നു വരുമ്പോൾ സവാള ചേർത്ത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി കോളിഫ്ലവർ, ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
പകുതി വേവാകുമ്പോൾ പച്ചമുളക് ചേർത്തിളക്കി വേവുന്നത് വരെ അടച്ചു വയ്ക്കുക. അവസാനം കസൂരി മേത്തി ചേർത്ത് വാങ്ങുക. കറി തയാർ.