മസ്ക്കത്ത്: യുനൈറ്റഡ് കേരള എഫ്.സി കെ.എം.എഫ്.എയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുനൈറ്റഡ് കപ്പിന്റെ മൂന്നാമത് പതിപ്പ് ജനുവരി 26ന് നടക്കും. അന്തരിച്ച ഒമാനിലെ പ്രമുഖ ഫുട്ബാൾ താരമായിരുന്ന സുനിലിനോടുള്ള ആദരസൂചകമായാണ് ടൂർണമെന്റ് നടത്തുന്നതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിന്റെ കിക്കോഫ് കർമം സുനിലിന്റെ മകനാണ് നിർവഹിക്കുക. ഒമാനിലെ പ്രമുഖ 16 ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ചാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ട്രോഫിയും ക്യാഷും സമ്മാനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.
കേരള ജൂനിയർ ടീമിൽനിന്ന് തുടങ്ങിയ സുനിൽ 2014മുതൽ ഒമാനിലെ യുനൈറ്റഡ് കേരള എഫ്.സിയുടെ കളിക്കാരനായിരുന്നു. ഒമാനിൽ തന്നെയുള്ള മറ്റു ക്ലബുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം നിരവധി കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു