തിരുവനന്തപുരം: ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് പൊതു പ്രശ്നമല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ചിലയിടത്ത് മാത്രമാണ് പ്രതിസന്ധിയുള്ളത്.ഡോക്ടർമാരുടെ കൂടുതൽ തസ്തിക സൃഷ്ടിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു.
തസ്തികയുള്ള ഇടങ്ങളിൽ നിയമിക്കപ്പെട്ട ഡോക്ടർമാർ ഡ്യൂട്ടിക്ക് പോയില്ലെങ്കിൽ വകുപ്പ് തല നടപടിയുണ്ടാകും.രാജ്യത്ത് ഏറ്റവും കൂടുതൽ ഡോക്ടർ-രോഗി,രോഗി-നഴ്സ് അനുപാതം മികച്ചത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു