വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ നടൻ അപ്പാനി ശരത്തിന് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. കാലില്‍ ക്ഷതമേറ്റ താരത്തെ ഉടന്‍തന്നെ വൈദ്യസഹായത്തിന് വിധേയനാക്കി.പരിക്ക് സാരമായതല്ലെന്നും അധികം വൈകാതെ തന്നെ ശരത്തിന് തന്റെ ജോലി തുടരാനാനാകും എന്നുമാണ് പ്രതീക്ഷ. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. എച്ച് ആർ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് സീരീസ് നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.
Read also: വെബ് സീരീസ് ‘പോച്ചർ’ ഫെബ്രുവരി മുതൽ പ്രൈം വീഡിയോയിൽ പ്രദർശനത്തിന്
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു