കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ ബാനർ ഉയർത്തി കെ.എസ്.യു. ഇന്ന് വൈകുന്നേരം കൊച്ചിലെത്തുന്ന പ്രധാനമന്ത്രി നഗരത്തിൽ വലിയ റോഡ് ഷോയിൽ പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം.
റോഡ് ഷോ കടന്നു പോകുന്ന എറണാകുളം ലോ കോളജ് കവാടത്തിലാണ് ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയ ബാനർ കെട്ടിയത്. ‘നോ കോംപ്രമൈസ്’, ‘സേവ് ലക്ഷദ്വീപ്’ എന്നും ബാനറിലുണ്ട്.
അഴിച്ചുമാറ്റാൻ പൊലീസ് നിർദേശിച്ചെങ്കിലും പ്രവർത്തകർ തയാറായിട്ടില്ല. കോളജിനകത്താണ് ബാനർ കെട്ടിയതെന്നും അഴിക്കുന്ന പ്രശ്നമില്ലെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുക എന്നത് ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും കെ.എസ്.യു വ്യക്തമാക്കി.
രാജ്യത്ത് വലിയരീതിയിലുള്ള ജനാധിപത്യ വിരുദ്ധ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. മണിപ്പൂരിലും ഡൽഹിയിലെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി വെറും രാഷ്ട്രീയപരമായ പരിപാടിക്ക് കേരളത്തിൽ വരുമ്പോൾ മിണ്ടാതിരിക്കാൻ കെ.എസ്.യുവിന് ആകില്ലെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചിന് പ്രത്യേക വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലെത്തും. ആറ് മണിക്ക് മഹാരാജ് ഗ്രൗണ്ട് മുതൽ സർക്കാർ ഗെസ്റ്റ് ഹൗസ് വരെ 1.3 കി.മീറ്റർ റോഡ് ഷോ നടത്തും. തുടർന്ന് രാവിലെ ആറിനായിരിക്കും ഗുരുവായൂരിലേക്ക് പോകുക.