ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോതില്‍ കഴിഞ്ഞ വർഷം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 2022-ലെ അപേക്ഷിച്ച് 2023-ല്‍ വനനശീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് മാത്രമല്ല അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വനനശീകരണ തോതാണ് ഇതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ദശലക്ഷക്കണക്കിന് വർഷം മുമ്പ് രൂപപ്പെട്ട വനമാണ് ആമസോൺ. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്ന്. ബ്രസീൽ, ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനം എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആമസോണിന് 55,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഇവിടുത്തെ ആവാസ വ്യവസ്ഥ. അതുകൊണ്ട് മണ്ണിൽ നിന്ന് മൂലകങ്ങൾ കാലക്രമത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആമസോൺ കാടിന്‍റെ 60 ശതമാനവും നിൽക്കുന്നത് ഫോസ്ഫറസിന്‍റെ അളവ് കുറഞ്ഞ പഴയ മണ്ണിലാണെന്ന് ഗവേഷകർ പറയുന്നു. ഇവിടേക്ക് ഫോസ്ഫറസും മറ്റ് അവശ്യ മൂലകങ്ങളും കൃതൃമമായി നിക്ഷേപിച്ച് രണ്ട് വർഷമായി കാട് നിരീക്ഷിക്കുകയാണ്. ഇതോടെ മരങ്ങളുടെയും സസ്യങ്ങളുടെയും വേരുകളുടെ വളർച്ച 29 ശതമാനവും പച്ചപ്പ് 19 ശതമാനവും കൂടിയതായി കണ്ടെത്തിയിരുന്നു.
സ്‌പേസ് റിസര്‍ച്ച് ഏജന്‍സിയായ ഐ.എന്‍.പി.ഇ ഉപഗ്രഹ ദൃശ്യങ്ങളിലൂടെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 2023-ല്‍ വെറും 5,153 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് നാശം നേരിട്ടത്. മുന്‍വര്‍ഷത്തെ (2022) അപേക്ഷിച്ച് 49.9 % കുറവ്. 2022-ല്‍ 10,278 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നാശം നേരിട്ടു. 2022-ല്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്-27 വേദിയില്‍ ആമസോണ്‍ മഴക്കാടുകളെ പുനരുജ്ജീവിപ്പിക്കുമെന്നും വനം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ലുല ഡ സില്‍വ ഉറപ്പുനല്‍കിയിരുന്നു. തുടർന്നും ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു