ന്യൂഡൽഹി: രാജസ്ഥാനിലെ ആഡംബര വിവാഹത്തിനു ശേഷം ഇറാ ഖാൻ തന്റെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഇറ തന്റെ സുഹൃത്തായ സ്മൃതി പോളിനൊപ്പം കണ്ണുകൾക്ക് താഴെയുള്ള പാച്ചുകൾ ധരിച്ച് വിശ്രമിക്കുന്നതാണ് ആദ്യ പോസ്റ്റ്.
തുടർന്ന്, നൂപൂർ ശിഖരെയും ഇറയും ഒരു പൂന്തോട്ടത്തിൽ ഇരിക്കുന്നതും അമ്മമാരായ റീന ദത്ത, പ്രീതം ശിഖരെ എന്നിവർക്കൊപ്പം പോസ് ചെയ്യുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറ സുഹൃത്തുക്കൾക്കൊപ്പം പോസ് ചെയ്യുന്നതിന്റെ സ്നാപ്പ്ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്. ഇറ മുടിക്ക് നിറം നൽകുന്നതാണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പിൽ ‘പ്രീ വെഡ്ഡിംഗ് തിംഗ്സ്’ എന്നെഴുതിയാണ് ഇറ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്സ് ആരാധകരുടെ ഹാർട്ട് ഇമോജികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇറാ ഖാന്റെ ഭർത്താവ് നൂപുർ ശിഖരെ ശനിയാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.
കാൻഡിഡ് സ്നാപ്പ്ഷോട്ടുകളിൽ, ദമ്പതികൾ മനോഹരമായി പോസ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ചുവന്ന ലെഹംഗയിൽ ഇറയും കറുത്ത ഷേർവാണിയിൽ നൂപൂറൂം. “എനിക്ക് നിങ്ങളോടൊപ്പം വളരെ വിവാഹിതനാകണം” എന്ന അടിക്കുറിപ്പോടെയാണ് നുപൂർ ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ജനുവരി മൂന്നിന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് രാജസ്ഥാനിൽ ഗംഭീര ആഘോഷവും മുംബൈയിൽ റിസെപ്ഷനും സംഘടിപ്പിച്ചിരുന്നു.