തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളായ തൃഷ കൃഷ്ണൻ വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുകയാണ്. നടി പങ്കുവച്ച ഒരു വീഡിയോയാണ് ഇത്തവണ ആരാധകർക്കിടയിൽ കൗതുകമുണർത്തിയത്. വീഡിയോയിൽ തൃഷ ധരിച്ചിരിക്കുന്ന സ്വർണനിറത്തിലുള്ള ലോക്കറ്റോടുകൂടിയ മാലയാണ് ശ്രദ്ധനേടിയത്. ആലിലയുടെ ആകൃതിയിലുള്ള ലോക്കറ്റ് കണ്ടതോടെ നടിയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ചിലർ ഇത് താലിയാണോയെന്ന് ചോദിച്ചപ്പോൾ, മറ്റുചിലർ നടി വിവാഹിതയായെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പങ്കുവച്ചു.
അതേസമയം, തൃഷയെയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില അഭ്യൂഹങ്ങൾക്കൊപ്പമാണ് തൃഷയുടെ പേരും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















