സിഡ്നി ∙ 2024 ൽ ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറയും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ നിവാസികൾ. കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവിത ചിലവിൽ വന്നിട്ടുള്ളത് ഗണ്യമായ വർധനയാണ്. എന്നാൽ ഇക്കുറി 2024 പ്രതീക്ഷയുടെ വർഷം ആയിരിക്കും. 2024 ൽ പണപ്പെരുപ്പം കുറയുവാനും സാധ്യത കാണുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ചേരുന്ന റിസർവ് ബാങ്ക് യോഗത്തില്‍ സുപ്രധാനതീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതിക്ഷ. കോവിഡിനു ശേഷം കൂടിയ പലിശ നിരക്ക് ഉയർന്നിരുന്നു.
പലിശ നിരക്ക് കൂടിയത് കാരണം വീടു വാടകയിൽ സാരമായ വർധനവ് ഉണ്ടായി, തന്മൂലം പുതുതായി കുടിയേറിയരും വാടകവീട്ടിൽ താമസിക്കുന്നവരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. സ്വന്തമായി വീട് ഉള്ളവരുടെ പലിശ നിരക്കിൽ ഉയർന്ന വർധന കാരണം ജീവിതചിലവുകൾ കുടിയതായി കാണപ്പെട്ടിട്ടുണ്ട്.
പണപ്പെരുപ്പം കാരണം റിസർവ് ബാങ്കിന്റെ ഉയർന്ന പലിശ പല കുടുംബങ്ങൾക്കും താങ്ങാൻ ആവാത്തതാണ്. ഇതേ തുടർന്ന് പല കുടുംബങ്ങളും കുട്ടികളുടെ കായിക ആക്ടിവിറ്റികളും, ഉല്ലാസയാത്രകളും,സിമ്മിങ് ക്ലാസുകൾ വരെ ഉപേക്ഷിച്ചു.
എന്നാൽ 2024 റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷയിലാണ് ഓസ്ട്രേലിയക്കാർ. പലിശ നിരക്ക് കുറച്ചാൽ ജീവിത ചെലവും കുറയുo.
2023 ൽ ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ വീട് വില വളരെയധികം വർധിച്ചിരുന്നു. വീടിന്റെ ലഭ്യത കുറവും വർധിച്ചുവരുന്ന കുടിയേറ്റവുമാണ് ഇതിന് ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
2024ല്‍ ഓസ്ട്രേലിയയിൽ വീടിന്റെ വില കുറയുവാൻ സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വീടുകളുടെ ലഭ്യത കുറവും ജനസംഖ്യ പെരുപ്പും ആണ് പ്രധാന കാരണം. വീടുകളുടെ ലഭ്യത കൂടിയാൽ മാത്രമേ വീട് വാടക നിരക്കു കുറയുകയുള്ളൂ. എന്നാൽ 2024 ൽ വീട് വാടക കുറയാൻ സാധ്യത വളരെ കുറവാണ്.
2024ൽ ഓസ്ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുവാൻ സാധ്യതയില്ല. ഇതിന് കാരണം ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു