തിരുവനന്തപുരം: വനത്തിൽ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വിറക് തേടാനെത്തിയ ആളുകളാണ് വനത്തിനുള്ളിൽ വച്ച് കുട്ടിപ്പുലിയെ കണ്ടത്. ആറ് മാസം പ്രായമുള്ള കുട്ടിപ്പുലിയാണ് ചത്തത്. വിതുര കുളിച്ചപ്പാറയിലാണ് സംഭവം. ജഡം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉച്ചയോടെയാണ് പ്രദേശവാസികൾ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വിറക് ശേഖരിക്കാനെത്തിയ വനവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലികുട്ടിയുടെ ജഡം കണ്ടത്. തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ അരകീലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു