തൃശൂര്‍: തൃശൂരില്‍ 12 വയസുകാരനെ കാണാതായതായി പരാതി. കുന്നംകുളം സ്വദേശി ആരോണ്‍ തോമസിനെയാണ് കാണാതായത്. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്.ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
ആരോണിന്റെ സൈക്കിള്‍ കുന്നംകുളം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തി. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ വടക്കേക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ പറ്റി വിവരം ലഭിക്കുന്നവര്‍ വടക്കേകാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04872542392.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















