ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികവും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. കേസിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സിബിഐ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തയച്ചു. ലോക്പാല്‍ നിര്‍ദേശപ്രകാരം സിബിഐ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















