അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സനാതൻ ഹിന്ദു ധർമ്മയിലെ മുതിർന്ന ഗുരുക്കൾ പങ്കെടുക്കില്ല. സനാതനിലെ ആത്മീയ ഗുരുക്കളായ ജഗത് ഗുരു ശങ്കരാചാര്യൻമാരാണ് ചടങ്ങിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്.
ജനുവരി 22 ന് നടക്കാൻ പോകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പലർക്കിടയിലും ചർച്ചകൾക്കും, ആശങ്കൾക്കും വഴിയൊരുക്കിയിട്ടുണ്ട്. രാമക്ഷേത്ര ഉദ്ഘാടനത്തിനു വേണ്ടി രാജ്യമൊട്ടാകെ ഒരുങ്ങിയിട്ടുണ്ടെങ്കിലും,ചടങ്ങിൽ ജഗത് ഗുരുക്കൾ പങ്കെടുക്കാത്തത് വലിയ ചർച്ചകൾക്കും, ഭിന്നിപ്പിനും കരണമായേക്കുമെന്നാണ് കണ്ടെത്തൽ.
ഗോവർദ്ധൻ മഠത്തിലെ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി അഭിപ്രായപ്പെട്ടത് ഈ ക്ഷേത്രം പരമ്പരാഗത ക്ഷേത്ര നിർമ്മാണത്തിലുള്ളതല്ല, ഇതൊരു ശവകുടീരം പോലെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിനു പവിത്രതയോ, ശുദ്ധിയോ ഇല്ല എന്ന് കൂടി അദ്ദേഹം കൂട്ടി ചേർത്തു.
ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പങ്കെടുക്കാത്തത് ശ്രീ രാമനോടുള്ള ഭക്തിയില്ലായ്മ മൂലമല്ല, അവസരവാദികളായ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള നിലപാട് മാത്രമാണ്. തങ്ങൾ കാത്തു സൂക്ഷിക്കുന്ന ആദരവും, അന്തസ്സും നിലനിർത്തേണ്ടത് ഞങ്ങളുടെ കടമയാണ് എന്നാണ് മുതിർന്ന ഗുരുക്കൾ ഇതിനെ പറ്റി അഭിപ്രായപ്പെട്ടത്
കൂടുതൽ വിലക്കുകൾ
ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ ഭാരതി തീർഥ് ക്ഷണം നിരസിച്ചു. പൂർത്തിയാകാത്ത ക്ഷേത്രത്തിനുള്ളിൽ വിഗ്രഹ പ്രതിഷ്‌ഠ നടത്തുന്നത് അനുയോജ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌ക്ക് പണിയുന്നതിന് പറ്റിയുള്ള ആശങ്കകളും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.
മോദി സർക്കാർ രാഷ്ടട്രീയ താത്പര്യങ്ങൾ മുതലെക്കുകയാണ്. ഹിന്ദു മതം മുതലെടുത്തുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നാണ് ശങ്കരാചാര്യ ഗുരുക്കൾ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയ ലാഭം നോക്കി മാത്രമാണ് ഈ സർക്കാർ നിർമന പ്രവർത്തനത്തിലേക്ക് കടന്നത്. ആചാര്യ മര്യാദകളൊന്നും പാലിക്കാതെയാണ് ഉദ്ഘാടന ദിവസം തെരഞ്ഞെടുത്തിരിക്കുന്നത്. അശുഭ മാസമായ പൗഷിൽ ഉദ്ഘാടനം നടത്തുന്നതിൽ പ്രധാനപ്പെട്ട ഗുരുക്കന്മാർക്ക് അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.
ക്ഷേത്രം പൂർത്തിയാകുന്നതിനു മുൻപ് ആചാരങ്ങൾ തെറ്റിച്ചു കൊണ്ട് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത് അശുഭമായ ലക്ഷണമാണെന്നു സ്വാമി സദാനന്ദ് സ്വരസ്വതി ചൂണ്ടി കാണിച്ചു . ഉത്തരാമ്നായ ജ്യോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ അവിമുക്തേശ്വരാനന്ദ സരസ്വതി പറയുന്നത് ഇങ്ങനെയാണ് ഹം ആന്റി മോദി നഹി ഹേ, ലെകിൻ ഹം ആന്റി ധരമശാസ്‌ത്ര ഭി നഹി ഹോനാ ചാഹ്‌തേ” (ഞങ്ങൾ മോദി വിരുദ്ധരല്ല, എന്നാൽ ധർമശാസ്ത്ര വിരുദ്ധരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല),”
പരമ്പരാഗതമായി ക്ഷേത്രങ്ങളിൽ പൂജാരിയായി കാർമിത്വം വഹിക്കുന്നത് ബ്രാഹ്മണരാണ്. അവിടെ ഒരു ശൂദ്ര ജാതിയിലുള്ള വ്യക്തിയെ പൂജാരിയായി നിയമിച്ചത് ആചാരങ്ങളെ തെറ്റിക്കുന്നു എന്നാണ് ദ സ്ട്രഗ്ഗിൾ ഫോർ ഹിന്ദു എക്‌സിസ്റ്റൻസ് എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സനാതന മൂല്യങ്ങളെയും അന്തസ്സിനെയും തകർക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള പ്രവർത്തികൾ ” തന്റെ രാഷ്ട്രീയ അഭിവൃദ്ധിക്കായി അനുഗ്രഹം വാങ്ങാൻ ഒരിക്കൽ നരേന്ദ്ര മോദിയെ ശങ്കരാചാര്യരുടെ കാൽക്കൽ കണ്ടതും ദൗർഭാഗ്യകരമാണെന്ന് പോർട്ടൽ എഴുതുന്നു.”ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന രാമക്ഷേത്ര സമർപ്പണത്തിൽ ഹിന്ദു ധർമ്മത്തിലെ പരമോന്നത ധർമ്മ ഗുരുക്കന്മാർ പങ്കെടുക്കാത്തത് നിർഭാഗ്യകരമാണ്.
ഇത് ഒരു മതപരമായ തിരിച്ചടി മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ കൂടി ഇതിൽ ഉൾപ്പെടും
ഇത്തരത്തിലുള്ള ഭിന്നതകൾ രാമക്ഷേത്ര ഉദ്ഘാടന വേളയിൽ ഭിന്നതകൾ സൃഷ്ട്ടിക്കുമോ എന്നാണ് പലരുടെയും ചോദ്യം