കലോത്സവ വേദിയിലെ മമ്മൂട്ടിയുടെ പ്രസംഗം വൈറലയിരുന്നു. സിനിമയ്ക്കപ്പുറം പൊതുവേദികള്‍ എന്നും മമ്മൂട്ടി ശ്രദ്ധ നേടാറുണ്ട്. താരം ധരിച്ച ഷര്‍ട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഈ ഷര്‍ട്ട് ഏതാണെന്നും ബ്രാന്‍ഡ് ഏതാണെന്നും കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ഒരു ഭാഗത്ത് മാത്രം ഫ്‌ളോറല്‍ ഡിസൈന്‍ ഉള്ള ഷര്‍ട്ട് സാറ എന്ന സ്പാനിഷ് ബ്രാന്‍ഡിന്റെതാണ്. ഈ ഫ്‌ളോറല്‍ ഷര്‍ട്ടിന്റെ വില 3290 രൂപയാണ്. ലേപല്‍ കോളര്‍ ആണ് ഈ ഷര്‍ട്ടിന്റെ പ്രത്യേകത. അതേസമയം, കലോത്സവ വേദിയിലേക്ക് എത്തുന്നതിന് മുമ്പ് താന്‍ ധരിക്കാനിരുന്ന വസ്ത്രത്തെ കുറിച്ചും പ്രസംഗത്തിനിടെ മമ്മൂട്ടി പറഞ്ഞിരുന്നു.
”സമാപന സമ്മേളനത്തിലേക്ക് മന്ത്രി ക്ഷണിച്ചപ്പോള്‍ എന്നെ പോലെ ഒരാള്‍ക്ക് യുവജനങ്ങള്‍ക്കിടയില്‍ എന്തു കാര്യമെന്നായിരുന്നു ആലോചന. മന്ത്രി കണ്ടുപിടിച്ചത് ഞാനിപ്പോഴും യുവാവാണ് എന്നാണ്. പക്ഷേ, അതു കാഴ്ചയിലേ ഉള്ളൂ. ഞാന്‍ ഇവിടേക്ക് വരാമെന്ന് തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ കണ്ടത്…”
”മമ്മൂട്ടി ഏത് ഉടുപ്പിട്ടാകും ഈ പരിപാടിക്ക് വരുന്നത് എന്നതായിരുന്നു അത്. യുവാവാകാന്‍ വേണ്ടി ഞാന്‍ പുതിയൊരു പാന്റ്‌സും ഷര്‍ട്ടും തയ്പ്പിച്ചിരുന്നു. ഒരു കൂളിങ് ഗ്ലാസും വയ്ക്കാം എന്ന ധാരണയില്‍ എല്ലാം ഒരുക്കിവച്ചപ്പോഴാണ് വീഡിയോ കണ്ടത്.
”മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നാണു പലരും പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് അണിഞ്ഞൊരുങ്ങാനേ സാധിച്ചിട്ടുള്ളൂ” എന്നാണ് മമ്മൂട്ടി സമാപന ചടങ്ങില്‍ പറഞ്ഞത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















