ലണ്ടൻ∙ വെള്ളപ്പൊക്കത്തിന് പിന്നാലെ ഇനി യുകെയെ കാത്തിരിക്കുന്നത് മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍. രാവിലെ മുതല്‍ തന്നെരാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കുള്ള സാധ്യതയാണ് മെറ്റ് ഓഫിസ് നല്‍കിയത്. മുന്നറിയിപ്പിൽ പറഞ്ഞത് പോലെ പലയിടങ്ങളിലും താപനില കുറയുകയും മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്തു. ജീവന് അപകടം നേരിടാനുമുള്ള സാധ്യതകൾ മുന്നറിയിപ്പുകൾക്ക് ഒപ്പമുണ്ട്. ആംബര്‍ തണുപ്പ് ആരോഗ്യ ജാഗ്രത നിർദ്ദേശമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്.
ഐസ് പാച്ചുകള്‍, ശൈത്യകാല മഴ, പൂജ്യത്തിന് അരികിലുള്ള താപനില എന്നിവയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇത് ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലെ റോഡ്, റെയില്‍ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. സസെക്സ് നോര്‍ത്ത് ഡൗണ്‍സ് ഉള്‍പ്പെടെ ചെറിയ പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെ മഞ്ഞിനുള്ള സാധ്യത മുന്നറിയിപ്പിൽ ഉണ്ട്. ഇതിനിടെ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചവരെ നീളുന്ന തണുപ്പ് മൂലമുള്ള ആംബര്‍ ആരോഗ്യ ജാഗ്രത മുന്നറിയിപ്പ് നിലവിലുണ്ട്.
തണുപ്പേറിയ കാലാവസ്ഥ ആരോഗ്യ മേഖലയെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്കോട്ലൻഡ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയയില്‍ നിന്നും സൗത്ത് വെസ്റ്റ് ഭാഗത്തേക്ക് നീങ്ങുന്ന ഫ്രീസിങ് കാറ്റാണ് തണുപ്പ് സമ്മാനിക്കുന്നത്. താപനില -4 സെല്‍ഷ്യസിലേക്ക് നീക്കാന്‍ ഇത് കാരണമായി മാറുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു