ദ്വിദിന ബ്രിട്ടൻ സന്ദർശനത്തിനായി രാജ്നാഥ് സിങ് ഇന്നു യുകെയിലെത്തും. 22 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. 2002 ൽ വാജ്പേയി മന്ത്രി സഭയിലെ ജോർജ് ഫെർണാണ്ടസാണ് അവസാനമായി സന്ദർശനം നടത്തിയത്.
പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളിൽ രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായും വിദേശകാര്യ മന്ത്രി ഡേവിഡ് കാമറണുമായും ഫോണിൽ സംസാരിക്കും. വിദേശ ഇന്ത്യക്കാരുമായും രാജ്നാഥ് സിങ് സംവദിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു