തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാര്‍ ഹിന്ദു വികാരങ്ങളെ മാനിക്കുന്നവരാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. രാമക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോള്‍ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താന്‍ ഉത്തരവിട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ വികാരത്തെ മാനിക്കണം. വിഷയത്തില്‍ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബാധ്യസ്ഥരാണ് ‘- അദ്ദേഹം പറഞ്ഞു.
ബില്‍കിസ് ബാനു കേസില്‍ കോടതി വിധിയില്‍ പ്രതികരിക്കാനില്ല. ജുഡീഷ്യറി തീരുമാനിക്കുന്ന കാര്യങ്ങള്‍ എല്ലാവരും അംഗീകരിക്കണം. വിധിയെ ബഹുമാനിക്കണം. കൂടുതലൊന്നും പറയാനില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















