ബത്തേരി∙ സൈനികനെ പൊലീസുകാർ മർദിച്ചതായി പരാതി. മർദനത്തില്‍ വലതുകാലിനു പൊട്ടൽ സംഭവിച്ച വയനാട് പുൽപ്പള്ളി സ്വദേശിയായ സൈനികൻ കെ.എസ്.അജിത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരാണ് ആക്രമിച്ചതെന്ന് അജിത്ത് പറഞ്ഞു.
ഉത്സവസ്ഥലത്തെ ബൈക്ക് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണം. ഉത്സവസ്ഥലത്തും പൊലീസ് സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി അജിത്ത് ആരോപിച്ചു. ‘പട്ടാളക്കാർക്ക് കൊമ്പുണ്ടോ’ എന്ന് ചോദിച്ചായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അജിത്തിന് സൈനിക ആശുപത്രിയിലേക്ക് ഡിസ്ചാർജ് നൽകുന്നില്ലെന്ന് സഹോദരൻ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















