എർഡിങ്ഗ്ടൺ ∙ എഡിങ്ടൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വർണ്ണാഭമായി പര്യവസാനിച്ചു. ബിജു കൊച്ചുതെള്ളിയിലിന്റെ പ്രാർത്ഥന ഗാനത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. വൈവിധ്യമാർന്ന കല,സാസ്കാരിക പരിപാടികളായ നേറ്റിവിറ്റി (കിഡ്സ് ),മാർഗ്ഗംകളി,സിനിമാറ്റിക് ഡാൻസ്, ഇ,എം,എ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ലേഡീസ് ഡാൻസ്, ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ നടന്ന കോമഡി ഷോയും, അമൽ അവതരിപ്പിച്ച ഡി .ജെ യും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് വേറിട്ട ഒരു അനുഭമായി മാറി.
വർണ്ണശബളമായ ചടങ്ങിൽ EMA പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഫാ. ജോബിൻ കൊല്ലപ്പള്ളിൽ (വാൽസാൽ കാത്തോലിക് പള്ളി ) ക്രിസ്മസ് സന്ദേശം നൽകി.മുഖ്യഅഥിതിയും, ക്രിസ്മസ് സാന്റായും, കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും, സെക്രട്ടറി അനിത സേവ്യർ നന്ദിയും രേഖപ്പെടുത്തി. പുൽക്കൂട്, ഹൗസ് ഡെക്കറേഷൻ മത്സരത്തിൽ, ബെന്നി പൗലോ, ബിജു കട്ടച്ചിറ എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങളും, റേച്ചൽ ഡൊമിനിക്, ബെസ്ററ് ക്രീയേറ്റീവിറ്റി അവാർഡും കരസ്ഥമാക്കി.
കരോൾ ഗാന ഏരിയ തിരിച്ചുള്ള മത്സരത്തിൽ, എഡിങ്ടൺ സെൻട്രൽ ,കിങ്‌സ്‌ബെറി, പെരി കോമൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. യുക്മ കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എയ്ഞ്ചൽ കുര്യന് പ്രോഹത്സാഹന സമ്മാനം നൽകി. വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിരുന്നു.
ഫോക്കസ് ഫിൻഷുർ,ഗൾഫ് മോട്ടോർസ്, ഡെയിലി ഡിലൈറ്റ് ,ഫൈൻ കെയർ 24/7, ലോ &ലോയേഴ്സ് സോളിസിറ്റേഴ്‌സ് എന്നിവർ ആഘോഷ പരിപാടിയുടെ സ്പൊൺസേഴ്സ് ആയിരുന്നു. ഒരു പുതിയ വർഷത്തിലേക്ക് ചുവട് വയ്ക്കുബോൾ, ഇ.എം.എ അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങൾ തെളിയിച്ചു.
ആഘോഷ പരിപാടികൾക്ക് കമ്മിറ്റി ട്രഷർ ജെയ്സൺ തോമസ്, ജോയിന്റ് ട്രഷർ ജെൻസ് ജോർജ്, ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ, കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസൻ, ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ്, മേരി ജോയി, അശോകൻ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു