ലണ്ടന്‍∙ ബ്രിട്ടനിൽ നാഷനൽ ഇൻഷുറൻസ് കട്ട് ഇന്ന് മുതൽ നിലവിൽ വന്നു. പേറോൾ ജീവനക്കാരുടെ 12% നാഷനൽ ഇന്‍ഷുറന്‍സ് 10% ആയാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷനൽ ഇന്‍ഷുറന്‍സ് കട്ടിന്റെ ആശ്വാസം ലഭിക്കുക. ഓട്ടം സ്റ്റേറ്റ്മെന്റിലാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നാഷനൽ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ 27 മില്യൻ പേറോള്‍ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ബ്രിട്ടനിലെ ശരാശരി വാർഷിക ശമ്പളമായ 35,000 പൗണ്ട് നേടുന്ന ഒരാൾക്ക് ഇതുവഴി പ്രതിവര്‍ഷം 450 പൗണ്ട് ലാഭം കിട്ടും. പ്രതിമാസം 37.38 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക.
സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീമിൽ ജോലി ചെയ്യുന്നവര്‍ക്കും നാഷനൽ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കും. അവർക്ക് ഏപ്രില്‍ മുതലാണ് കുറവ് ബാധകമാകുക. സെൽഫ് എംപ്ലോയ്മെന്റുകരുടെ ക്ലാസ് 2 കോണ്‍ട്രിബ്യൂഷന്‍ റദ്ദാക്കും. ക്ലാസ് 4 കോണ്‍ട്രിബ്യൂഷന്‍ 9% ൽ നിന്നും 8% ആയി കുറയ്ക്കുകയും ചെയ്യും. ഇതിന്റെ ആനുകൂല്യം 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വാർഷിക വരുമാനം ലഭിക്കുന്നവർക്കാണ് ലഭിക്കുക. രണ്ട് മില്യൻ സെല്‍ഫ് എംപ്ലോയ്ഡ് ജീവനക്കാർക്കാണ് നാഷനൽ ഇൻഷുറൻസ് കട്ട് ഇത്തരത്തിൽ ലഭിക്കുക. നാമമാത്രമായ കുറവ് മൂലം കാര്യമായ പ്രയോജനം ആർക്കും ഉണ്ടാകില്ലന്ന് വിമർശനം ഇതേ സമയം ഉയർന്നു വരുന്നുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു