കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് കുട്ടികള്‍ വീടുവിട്ടതായി പരാതി.എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതല്‍ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ഞാറയ്ക്കല്‍ പൊലീസ് പറഞ്ഞു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വര്‍ഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവര്‍ വീടുവിട്ടത്.
ആദിത്താണ് വീട്ടില്‍ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ നമ്ബര്‍: 9497987119, 9497980482, 0484 2492328. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങള്‍ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തില്‍ പറയുന്നു.