ഭൂമിയ്ക്ക് മനുഷ്യർ മാത്രമല്ല, എണ്ണമറ്റ ജീവജാലങ്ങളും അവകാശികളാണ്. അവയിൽ മനുഷ്യരെ മാരകമായി ഉപദ്രവിക്കുന്നവയും ഉണ്ട്. അത്തരത്തിൽ അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ്. പാമ്പിന്റെ കടിയേറ്റ് ജീവൻ നഷ്ടമായവർ പലരാണ്. എന്നാൽ അവയെ ഓമനിച്ച് വളർത്തുന്നവരും ഉണ്ട്. ഇപ്പോഴിതാ ഒരു യുവതി തന്‍റെ കൈയിലുള്ള പെരുമ്പാമ്പിന്‍റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. പാരീസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഈ സാഹസത്തിന് മുതിർന്നത്.
കാഴ്ചക്കാരിൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ ദൃശ്യങ്ങളെങ്കിലും വളരെ ലാഘവത്തോടെയാണ് മൃഗശാല ജീവനക്കാരിയായ യുവതി, പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. ഇതുവരെ കാണാത്ത അനുഭവമായതിനാൽ ഈ പ്രക്രിയ കാഴ്ചക്കാരിൽ എണ്ണമറ്റ ചോദ്യങ്ങളാണ് ഉയർത്തിയത്. ഇതിനിടെ പുറത്തെടുത്ത പാമ്പിൻ കുഞ്ഞുങ്ങളെ യുവതി ക്യാമറയ്ക്ക് മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലുടനീളം ചെറിയ തവിട്ടുനിറത്തിലുള്ള ചെതുമ്പലുകൾ കൊണ്ട് പൊതിഞ്ഞ പാമ്പ് ഒരുതരം ‘സ്ലിമി’ ദ്രാവകത്തിൽ നനഞ്ഞ നിലയിലാണ് ഉള്ളത്.
‘പുതുവർഷത്തിലേക്ക് ഈ മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം’ എന്ന അടിക്കുറിപ്പോടെയാണ് ‘ദി റെപ്‌റ്റൈൽ സൂ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം നിരവധി ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളും കുറിപ്പുകളും എഴുതപ്പെട്ടു. അതിൽ പലരും സംശയത്തോടെ ചോദിച്ചത് പാമ്പിൻ മുട്ടകൾ വിരിയിക്കുന്നതിന് മനുഷ്യ സഹായം ആവശ്യമുണ്ടോയെന്നായിരുന്നു. അവയ്ക്ക് സ്വയം വിരിഞ്ഞു പുറത്തിറങ്ങാൻ സാധിക്കില്ലേ എന്നും ചോദ്യമുയര്‍ന്നു. ഏതായാലും പാമ്പുകളെ പൊതുവിൽ പേടിയുള്ളവർ പോലും ഈ വീഡിയോ ഏറ്റെടുത്തു എന്നുവേണം കരുതാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















