തിരുവനന്തപുരം: പുതുവര്‍ഷ രാത്രിയില്‍ പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരം വര്‍ക്കലയില്‍ യുവതികള്‍ക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്.
ബംഗലൂരുവില്‍ നിന്നെത്തിയ മൂന്നു യുവതികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ട്, യുവതികള്‍ താമസിച്ചിരുന്ന ഡോര്‍മെറ്ററിയില്‍ അതിക്രമിച്ചു കടന്ന പ്രതി, യുവതികളെ ആക്രമിക്കുകയായിരുന്നു.
ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതികള്‍ പരാതി നൽകാത്തതിനാൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. പൊലീസിന്റെ നടപടി ഏറെ വിമര്‍ശനത്തിനിടയായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമര്‍ശനം.
ഇതു ശ്രദ്ധയില്‍പ്പെട്ട എഡിജിപി അജിത് കുമാര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഇതിനെ തുടര്‍ന്നാണ് വര്‍ക്കല പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















