ബ്രസല്‍സ് ∙ യൂറോപ്യന്‍ യൂണിയന്‍ റൊമേനിയയും ബള്‍ഗേറിയയും നടപ്പവര്‍ഷം മാര്‍ച്ച് 31 മുതല്‍ യൂറോപ്യന്‍ ഷെങ്കന്‍ സോണില്‍ ഉള്‍പ്പെടുത്തും. എയര്‍ പോര്‍ട്ടുകളും സീ പോര്‍ട്ടുകളും വഴി മാത്രമുള്ള ബോര്‍ഡര്‍ ഫ്രീ വിസാ നിയമങ്ങളാണ് ഉണ്ടാവുക.
2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണ് റൊമാനിയയും ബള്‍ഗേറിയയും. ഒരു വര്‍ഷം മുമ്പ് ക്രൊയേഷ്യയെ പ്രവേശിപ്പിച്ചപ്പോഴാണ് ഷെങ്കനിലേക്കുള്ള പ്രവേശനത്തിനായി ഇരുരാജ്യങ്ങളേയും സ്വാഗതം ചെയ്തത്. ബുള്‍ഗേറിയ, റൊമാനിയ എന്നിവയുമായുള്ള വ്യോമ, നാവിക ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
ഇരുരാജ്യങ്ങളുടെയും കടല്‍, വ്യോമ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 മുതല്‍ പിന്‍വലിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ ഓഫ് ദി ഇയു ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ബോര്‍ഡര്‍ ഫ്രീ വിസാ നിയമങ്ങളിലൂടെയുള്ള രണ്ട് രാജ്യങ്ങളുടെയും ഷെങ്കന്‍ മേഖലയിലേക്കുള്ള പ്രവേശന കാര്യത്തല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു