ചർമ്മ പ്രശ്നങ്ങൾക്ക് ബ്യൂട്ടി പാർലറുകളെ ആശ്രയിക്കാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലൊരു പ്രകൃതിദത്തമായ പരിഹാരമ മാർഗമാണ് നെല്ലിക്കയുടെ ഉപയോഗം. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിന് വളരെ മികച്ചതാണ്. നെല്ലിക്കയ്ക്കൊപ്പം തേനും കൂടി ചേർത്താൽ ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാം
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കറുത്ത് കുത്തുകൾ. നെല്ലിക്കയും തേനും ചേർത്തുള്ള മിശ്രിതം ഇതിനുള്ള മികച്ച പരിഹാര മാർഗമാണ്. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത്. മുഖത്ത് ഉണ്ടാകുന്ന കറുത്ത കുത്തുകൾ വളരെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. കറുത്ത കുത്തുകൾ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ചർമ്മത്തിൻ്റെ സൗന്ദര്യം വർധിപ്പിക്കാനും ഏറെ നല്ലതാണ്.
ചർമ്മത്തിലെ സ്വാഭാവിക നിറം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് തേനും തൈരും അതിനൊപ്പം നെല്ലിക്ക നീരും ചേർക്കുന്നത്. ഈ മൂന്ന് ചേരുവകൾ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. വെയിലേറ്റ് കരിവാളിച്ച മുഖത്തിൻ്റെ നിറം വീണ്ടെടുക്കാൻ ഏറെ നല്ലതാണ് ഈ പായ്ക്ക്. സ്വാഭാവിക നിറം വീണ്ടെടുക്കാൻ സാധിക്കും. മുഖത്തുണ്ടാകുന്ന നിറ വ്യത്യാസത്തിന് മികച്ചൊരു പരിഹാരമാണ് ഈ പായ്ക്ക്.
പ്രായമാകുന്നത് അനുസരിച്ച് പലരുടെയും ചർമ്മം തൂങ്ങി വരാറുണ്ട്. ഇതിന് പരിഹാരമായി പലരു പ്ലാസ്റ്റിക് സർജറികളും മറ്റ് ട്രീറ്റ്മെൻ്റുകളും എടുക്കാറുണ്ട്. അത്തരത്തിൽ ചെയ്യാതെ തന്നെ തൂങ്ങിക്കിടക്കുന്ന ചർമ്മത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് ഈ പായ്ക്ക്. നെല്ലിക്ക നീരിനൊപ്പം ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിക്കുക. കഴുത്തിലും മുഖത്തുമൊക്കെ ഈ പായ്ക്ക് തേച്ച് പിടിപ്പിക്കുക. 3 മുതൽ 5 മിനിറ്റ് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു