ഡെന്മാർക്ക് രാജ്ഞി മാർഗ്രെത്ത് – II ജനുവരി 14 ന് സ്ഥാനത്യാഗം ചെയ്യുമെന്നും തുടർന്ന് മൂത്ത മകൻ കിരീടാവകാശി ഫ്രെഡറിക് രാജകുമാരൻ അധികാരത്തിലേറുമെന്നും ഇന്ന് (2024 ജനുവരി ഒന്ന് ) പ്രഖ്യാപിച്ചു. തുർച്ചയായ 52 വർഷ സിംഹാസനമാണ് ത്യാഗം ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാജപദവിയലങ്കരിച്ച ഭരണാധികാരിയാണ് ഡെന്മാർക്ക് രാജ്ഞി – റോയിട്ടേഴ്സ് റിപ്പോർട്ട്.
1972-ൽ സിംഹാസനത്തിലേറിയ 83-കാരിയായ രാജ്ഞി 5.9 മില്യൺ ജനങ്ങളുള്ള രാജ്യത്ത് പരമ്പരാഗത പുതുവത്സര തത്സമയ ടിവി പ്രസംഗത്തിനിടെയായിരുന്നു തൻ്റെ ജനതയെ അമ്പരപ്പിച്ച് സ്ഥാനത്യാഗ പ്രഖ്യാപനം.പോയവർഷം ഫെബ്രുവരിയിൽ വിജയകരമായ ശസ്ത്രക്രിയയെ പരാമർശിച്ച് അവർ പറഞ്ഞു, “അടുത്ത തലമുറയ്ക്ക് ഉത്തരവാദിത്തം ഏൽപ്പിക്കാനുള്ള സമയമായോമെന്ന് സ്വാഭാവികമായും ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ശസ്ത്രക്രിയ കാരണമായി. ഇതാണ് ശരിയായ സമയമെന്ന് ഞാൻ തീരുമാനിച്ചു. 2024 ജനുവരി 14-ന് എന്റെ പ്രിയപ്പെട്ട പിതാവിന്റെ പിൻഗാമിയായി 52 വർഷത്തിനു ശേഷം ഞാൻ ഡെന്മാർക്കിന്റെ രാജ്ഞിയായി പടിയിറങ്ങും. ഞാൻ സിംഹാസനം എന്റെ മകൻ കിരീടാവകാശി ഫ്രെഡറിക്കിന് കൈമാറുന്നു.”
2022 സെപ്തംബറിൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം സേവിച്ച കീരിടാവകാശിയായി രാജ്ഞി മാറിയത്. ഡെന്മാർക്കിൽ ഔപചാരികമായ അധികാരം തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനും അതിന്റെ സർക്കാരിനുമാണ്. ദേശീയ സന്ദർശനങ്ങൾ മുതൽ ദേശീയ ദിനാഘോഷങ്ങൾ വരെയുള്ള പരമ്പരാഗത ചുമതലകളോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രാജാവ് കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്. .
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ രാജ്ഞിയുടെ ജീവിതകാല സേവന സമർപ്പണത്തിന് നന്ദി പറഞ്ഞു. സ്ഥാനത്യാഗ സമയം ഇപ്പോൾ വന്നിരിക്കുന്നുവെന്ന് വിശ്വസിയ്ക്കുവാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്,” ഫ്രെഡറിക്‌സെൻ ഒ പ്രസ്താവനയിൽ പറഞ്ഞു. പലരും മറ്റൊരു രാജാവെന്നത് ചിന്തിച്ചിരുന്നില്ല. “മാർഗ്രെത്ത് രാജ്ഞി ഡെന്മാർക്കിന്റെ മുഖമുദ്രയാണ്. സേവന വേളയിലുടനീളം ഒരു ജനതയെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും നമ്മൾ ആരാണെന്നതിന് വാക്കുകളും വികാരങ്ങളും നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി ഫ്രെഡറിക്‌സെൻ പറഞ്ഞു.
1940-ൽ ഡെൻമാർക്കിലെ മുൻ രാജാവ് ഫ്രെഡറിക് ഒമ്പതാമൻ രാജാവിന്റെയും ഇൻഗ്രിഡ് രാജ്ഞിയുടെയും മകളാണ്. തന്റെ നയപരവും ക്രിയാത്മകവുമായ വ്യക്തിത്വത്തിൻ്റെ ഉടമയെന്ന നിലയിൽ ഡെന്മാർക്ക് ജനതയുടെ വിശാലമായ പിന്തുണ മാർഗ്രെത്ത് ജീവിതത്തിലുടനീളം ആസ്വദിച്ചു. പുരാവസ്തുഗവേഷണ തല്പരയെന്നതിനാൽ നിരവധി ഉത്ഖനനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1953-ൽ 31-ആം വയസ്സിലാണ് തന്റെ പിതാവിന്റെ അവകാശിയായി രാജപദവിയിലെത്തിയത്. ഭരണഘടനാ ഭേദഗതി ചെയ്ത് സ്ത്രീകൾക്ക് സിംഹാസനാവകാശ അനുമതിയിലൂടെയാണ് മാർഗ്രെത്ത് രാജാധികാരത്തിലേറിയത്. 1967-ൽ ഫ്രഞ്ച് നയതന്ത്രജ്ഞനായ ഹെൻറി ഡി ലാബോർഡ് ഡി മോൺപെസാറ്റിനെ രാജ്ഞി വിവാഹം കഴിച്ചു. 2018-ൽ ഭർത്താവ് അന്തരിച്ചു. മാർഗ്രെത്ത് – മോൺപെസാറ്റ് ദമ്പതികൾക്ക് രണ്ട് ആൺമക്കൾ. പുതിയ കിരീടാവകാശി ഫ്രെഡറിക് പത്താമൻ. രണ്ടാമത്തെ മകൻ രാജകുമാരൻ ജോക്കിം. ആസ്‌ട്രേലിയക്കാരി മേരി എലിസബത്ത് ഡൊണാൾഡ്‌സണെയാണ് പുതിയ കിരിടാവകാശി ഫ്രെഡറിക്കിൻ്റെ സഹധർമ്മിണി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു