മംഗളൂരു: കുടക് ജില്ലയിലെ പൊന്നംപേട്ട ബെഗുരുവിൽ മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾ ബാരപോൾ പുഴയിൽ മുങ്ങിമരിച്ചു. ശ്രീമംഗള നെമ്മലെയിലെ റാഷിക് കുശലപ്പ (20), ജോഡുബീട്ടിയിലെ പി. ആകാശ് ബിഡ്ഡപ്പ (20), ശ്രീമംഗളയിലെ ഉലുവങ്കഡ സുദേഷ് അയ്യപ്പ (20) എന്നിവരാണ് മരിച്ചത്.
മൂവരും പൊന്നംപേട്ട കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനത്തിൽ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥികളാണ്. കോളേജിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ പുഴയിൽ സായാഹ്നം ചെലവിടാൻ എത്തിയതായിരുന്നു ഇവരുൾപ്പെടെ നാല് വിദ്യാർഥികൾ. നാലാമൻ കാലുവേദന കാരണം കരയിലിരുന്നു. പുഴയിലിറങ്ങിയ മൂവരും കുത്തൊഴുക്കിൽ പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊന്നംപേട്ട, ഗോണിക്കൊപ്പ പൊലീസ് യുവാക്കളെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു