തൃശൂർ: കുതിരാൻ പാലത്തിന് മുകളിൽ കാർ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുക്കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ ട്രെയിലർ ലോറിയിലേക്ക് ഇടുച്ചു കയറുകയായിരുന്നു.
കാർ പൂർണ്ണമായും തകർന്നു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന വ്യക്തിയുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.
കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂർ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു