മീനങ്ങാടി: വാകേരിക്ക് സമീപം സി.സിയില്‍ വീണ്ടും കടുവയിറങ്ങി. കൂട്ടില്‍ കെട്ടിയിട്ട കര്‍ഷകന്റെ ആടിനെ കടുവ കൊന്നു.ആവയല്‍ സ്വദേശി വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെയാണ് കൊന്നത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് വീണ്ടും കടുവയിറങ്ങിയത്. സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
സുരേന്ദ്രന്റെ തൊഴുത്തിലെത്തിയാണ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നു. എന്നാല്‍, കയര്‍ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെട്ടു. വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടുവ കടിച്ചുകൊന്നതിനെ തുടര്‍ന്ന് മേഖലയാകെ ഭീതിയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. വീണ്ടും കടുവയെത്തിയത് സ്ഥിരീകരിച്ചതോടെ മേഖലയാകെ ആശങ്കയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു