ടെഹ്റാൻ: തങ്ങളുടെ മുതിര്‍ന്ന കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രായേലിന് കൃത്യമായ സമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി.ദുര്‍ബലരായി മാറിയ സയണിസ്റ്റുകള്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നേരിടാനുള്ള ഇറാന്‍റെ ദൗത്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാര്‍ഡ് വക്താവും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാര്‍ഡ് കമാൻഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.
ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. നിരവധി തവണ ഇസ്രായേല്‍ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2020ല്‍ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെടുന്നത്.
Read also : അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചത് 96,917 ഇന്ത്യക്കാർ : ഞെട്ടിക്കുന്ന കണക്കുകളുമായി വി.ശിവദാസൻ എംപി
സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇസ്രായേലിന്‍റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു