ബോളിവുഡ് താരവും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍ വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു.സഹോദരി അര്‍പ്പിതാ ഖാന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ചടങ്ങ്. അര്‍ബാസ് ഖാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഈ ദിവസം മുതല്‍ ഞങ്ങള്‍ ഒന്നായി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. അര്‍ബാസിന്റേത് ഇത് രണ്ടാം വിവാഹമാണ്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യ ഭാര്യ. 1998-ലായിരുന്നു ഇരുവരും വിവാഹിതരായത്. 2017-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുമുണ്ട്.
പിതാവിന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് അര്‍ബാസ് ഖാന്‍ ആയിരുന്നു. ഠാണാവ് എന്ന വെബ് സീരീസിലും ഈയിടെ താരം വേഷമിട്ടിരുന്നു.