പത്തനംതിട്ട∙ തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ നടപടിയുമായി സിപിഎം. ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെ പാർട്ടിയിൽനിന്നു പുറത്താക്കി.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് സജിമോന്റെ പാർട്ടിയിലെ പ്രാഥമികാംഗത്വം റദ്ദു ചെയ്തത്. 2018ലാണു സംഭവം നടന്നത്. സംഭവത്തിനു പിന്നാലെ പാർട്ടി ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷത്തിനുശേഷം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തി സജിമോൻ ചുമതലകളേറ്റു.
വീട്ടമ്മ ഗർഭിണിയായതോടെ ഡിഎൻഎ പരിശോധനയ്ക്കു മറ്റൊരാളെ വിട്ട് കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ സജിമോൻ ശ്രമിച്ചിരുന്നു. ഇതിനിടെ സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയ കേസിലും പ്രതിയായി. തിരുവല്ലയിലെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റു കൂടിയാണ് സജിമോൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു