ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രായേലിൻ്റെ ഗസ്സ ആക്രമണത്തിൽ രണ്ടു ദശലക്ഷത്തിലധികം പിന്നിട്ടതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് കണക്കുകൾ നിരത്തിയപ്പോൾ എപി ( അസോസിയേറ്റ് പ്രസ് ഏജൻസി) നിരത്തിയത് തകർക്കപ്പെട്ട കെട്ടിടങ്ങളുടെ കണക്കുകൾ. ഇസ്രായേൽ ആക്രമണങ്ങളിൽ ആയരികണക്കിന് കെട്ടിടങ്ങൾ തകർന്നുതരിപ്പണമായിയെന്നാണ് എ പി റിപ്പോർട്ട്.
ഗസ്സയിൽ യു.എസ് ധനസഹായത്തോടെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടാകുന്നത് പരാമാവധി ഒഴിവാക്കുന്നതിൽ ഇസ്രായേൽ സേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും യുഎസ് ഫണ്ടുകളുപയോഗിച്ച് നിർമ്മിച്ചതോ വിപുലീകരിച്ചതോ യായ അഞ്ച് സൈറ്റുകളെങ്കിലും കേടുപാടുകൾ സംഭവിച്ചതായി സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് എപി റിപ്പോർട്ടുചെയ്യുന്നത്. ഗസ്സ മുനമ്പിൽ ബോംബാക്രമണം തുടരുന്ന ഇസ്രായേൽ സൈന്യത്തെ ശക്തിപ്പെടുത്താൻ യുഎസ് ഭരണകൂടം ബില്യൺ കണക്കിന് ഡോളർ സഹായം നൽകുന്നതായും റിപ്പോർട്ടു ചെയ്യുന്നു.
യുഎസ് ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണമുറപ്പു വരുത്തുന്നതിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി യുഎസ് സമ്പർക്കം പുലർത്തുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മുൻ യുഎസ്എഐഡി മിഷൻ ഡയറക്ടർമാരുടെ അഭിപ്രായത്തിൽ യുഎസ് ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംഘർഷങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ്എഐഡി ഇസ്രായേലി ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നു. 2013 മുതൽ 2016 വരെ യുഎസ്എഐഡി മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡേവ് ഹാർഡനാണ് ഇക്കാര്യത്തിൽ ഇസ്രായേലി ഉദ്യോഗസ്ഥരുമായുള്ള നിരന്തര സമ്പർക്കത്തിലേർപ്പെടുന്നത്. ആക്രമണങ്ങളിൽ യുഎസ് ധനസഹായ നിർമ്മിത കെട്ടിടങ്ങൾ ഒഴിവാക്കപ്പെടണമെന്നതിൽ യുഎസ് ഭരണകൂടം പ്രത്യേക ശ്രദ്ധ നൽകുന്നെവെന്നു ചുരുക്കം.
ഏകോപനമുണ്ടായിട്ടും ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗസയിലെ യുഎസ് ഫണ്ടിൽ പണിതുയർത്തിയ കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പും ശേഷവും മാക്‌സർ സാറ്റലൈറ്റ് ചിത്രങ്ങൾ അസോസിയേറ്റഡ് പ്രസ് പരിശോധിച്ചു. ഇതനുസരിച്ച് കായിക സമുച്ചയം, സ്കൂൾ, സാംസ്കാരിക കേന്ദ്രം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള രണ്ട് കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നാശനഷ്ടത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കാൻ എപിക്ക് കഴിഞ്ഞിട്ടില്ല. യുഎസ് കെട്ടിട കേടുപാടുകളെപ്രതി വിവരങ്ങളൊന്നും ഇസ്രായേൽ പ്രതിരോധ സേന പങ്കുവയ്ക്കുന്നില്ല.
ആക്രമണങ്ങൾ നടത്താനും തങ്ങളുടെ പോരാളികളെയും ആയുധങ്ങളും ഒളിപ്പിക്കാനും ഭൂമിക്കടിയിൽ തുരങ്കങ്ങൾ നിർമ്മിക്കാനും ഗസ്സയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഒരു മറയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനാൽ അത്തരം കെട്ടിടങ്ങളെ ആക്രമണങ്ങളിൽ നിന്നൊഴിവാക്കുവാനാകുന്നില്ലെന്ന വിശദകരണമാണ് ഇസ്രായേൽ സേന നൽകുന്നത്. ആവർത്തിച്ചുള്ള വാർത്താവിനിമയ തടസ്സങ്ങൾ കാരണം കെട്ടിടങ്ങൾ തകർക്കപ്പെട്ടതിനെക്കുറിച്ച് പലസ്തീൻ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടാനായില്ലെന്നും എപി റിപ്പോർട്ടു ചെയ്യുന്നു..
30 വർഷം മുമ്പ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് മിഷൻ സ്ഥാപിതമായതിനുശേഷം വെസ്റ്റ് ബാങ്കിലും ഗസ്സയിലും വികസനത്തിനും മാനുഷിക സഹായത്തിനുമായി ഏഴു ബില്യൺ ഡോളറിലധികം യുഎസ് ചെലവഴിച്ചുവെന്നും പറയുന്നു. 1994-ൽ പലസ്തീൻ പ്രദേശങ്ങളിൽ യുഎസ് ഏജൻസി ദൗത്യം ആരംഭിച്ചതിന് ശേഷം ശുദ്ധമായ കുടിവെള്ളം, പുതിയ റോഡുകൾ, ആശുപത്രി, സ്കൂൾ എന്നിവയ്ക്ക് അമേരിക്കൻ ധനസഹായം നൽകി. ഇതിനിടെ യുഎസ് ധനസഹായ പ്രോജക്‌റ്റുകൾ സംഘർഷങ്ങളിൽ നശിപ്പിക്കപ്പെടുകയും പിന്നീട് യുഎസ് ഫണ്ടുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു