ചെറിയ തുക മാത്രം മാസത്തില്‍ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കുമോ?
എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയാല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുമെന്ന് പറയാം. നിശ്ചിത ഇടവേളകളില്‍ കൃത്യമായൊരു തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമിലേക്ക് നിക്ഷേപിക്കുകയാണ് എസ്‌ഐപി വഴി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബാങ്കിലെ ആവര്‍ത്തന നിക്ഷേപത്തിന് സമാനമായ നിക്ഷേപ രീതി തന്നെയാണ് എസ്‌ഐപി.
എസ്‌ഐപിയുടെ ഏറ്റവും വലിയ ഗുണം നിക്ഷേപകനുള്ള ഓപ്ഷനുകളാണ്. എത്ര തുക നിക്ഷേപിക്കണം എന്നതും നിക്ഷേപത്തിനുള്ള ഇടവേളകളും നിക്ഷേപകന് തന്നെ തീരുമാനിക്കാം. ആഴ്ചയിലും മാസത്തിലും ത്രൈമാസത്തിലും എസ്‌ഐപി നടത്താം.ശമ്പള തീയതിക്ക് അനുസരിച്ച് എസ്‌ഐപി ക്രമീകരിക്കുന്നത് നിക്ഷേപം മുടങ്ങാതെ തുടരുന്നതിന് സഹായിക്കും.
ചെറിയ തുക മുതല്‍ എസ്‌ഐപിനിക്,പേം തുടങ്ങാം. ഫണ്ടുകള്‍ അനുസരിച്ച് 500 രൂപ മുതല്‍ എസ്‌ഐപി തുടങ്ങാനാകും. പ്രതിമാസ കാലയളവില്‍ 1000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോൾ സമ്പാദ്യം എത്ര കണ്ട് വളരുമെന്ന് നോക്കാം.
1,000 രൂപ എത്രകണ്ട് വളരും
കുറഞ്ഞ തുകയുടെ നിക്ഷേപം വഴിയും വലിയ സമ്ബാദ്യം ഉണ്ടാക്കാന്‍ എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് സാധിക്കും. ഇവിടെ കാലയളവാണ് പ്രധാന ഘടകം. ഫണ്ട്‌സ് ഇന്ത്യ റിപ്പോര്‍ട്ട്പ്രകാരം 1,000 രൂപ പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 30 വര്‍ഷം കൊണ്ട് നിക്ഷേപം 34.9 ലക്ഷം രൂപയായി വളരും. 30 വര്‍ഷത്തിനിടെ 360 മാസത്തെ എസ്‌ഐപി വഴി നിക്ഷേപമായി മാറ്റുന്നത് വെറും 3.6 ലക്ഷം രൂപയാണ്.
കാലയളവ് ചുരുക്കുകയാണെങ്കില്‍ സമ്പാദ്യവും ചുരുങ്ങും. 20 വര്‍ഷത്തേക്ക് എസ്‌ഐപി വഴി പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ പോര്‍ട്ട്‌ഫോളിയോ മൂല്യം 9.89 ലക്ഷം രൂപയായിരിക്കും. ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത് 2.40 ലക്ഷം രൂപയാണ്. 1000 രൂപയുടെ എസ്‌ഐപി 10 വര്‍ഷത്തേക്കാണെങ്കില്‍ 1.20 ലക്ഷത്തിന്റെ നിക്ഷേത്തില്‍ നിന്ന് 2,30,038 രൂപ സമ്പാദിക്കാന്‍ സാധിക്കും.
എസ്‌ഐപിയുടെ നേട്ടം
എസ്‌ഐപികളെ യഥാര്‍ത്ഥത്തില്‍ വേറിട്ടു നിര്‍ത്തുന്നത് കോമ്ബൗണ്ടിംഗാണ്. മാസത്തില്‍ നിക്ഷേപിച്ച തുകയോടൊപ്പം ലാഭത്തിന് മുകളിലും ലാഭമുണ്ടാക്കാൻ മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപത്തിലൂടെ സാധിക്കും. ഇതാണ് എസ്‌ഐപി വഴി പതിവായി നിക്ഷേപിക്കുന്നതിലൂടെ ചെറിയ നിക്ഷേപങ്ങള്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വളര്‍ന്ന് പന്തലിക്കുന്നത്. എസ്‌ഐപി വഴി നിക്ഷേപിക്കുമ്ബോള്‍ മാസത്തില്‍ നിക്ഷേപിക്കുന്ന തുക കാല ക്രമേണ ഉയര്‍ത്താൻ എസ്‌ഐപി സെറ്റ്‌അപ്പ് ഉപയോഗിക്കാം. ഇത് വരുമാനം ഉയരുന്നതിന് അനുസരിച്ച് നിക്ഷേപത്തിലേക്കും കൂടുതല്‍ തുക മാറ്റാൻ സഹായിക്കും.
എവിടെ നിക്ഷേപിക്കും
എസ്‌ഐപി വഴി നിക്ഷേപിക്കുന്നതിന് മുൻപ് ഏത് ഫണ്ട് തിരഞ്ഞെടുക്കും എന്നതാണ് പ്രധാന വെല്ലുവിളി. തുടക്കകാര്‍ക്ക് നിരവധി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് അനുയോജ്യമായൊരെണ്ണം കണ്ടെത്തുക പ്രയാസമാണ്. റിസ്ക് പ്രൊഫൈല്‍ അനുസരിച്ച് ലാര്‍ജ് കാപ്, മിഡ്കാപ്, സ്മോള്‍കാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. അതോടൊപ്പം ഇൻഡെസ്ക്സ് ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, സെക്ടറല്‍ ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള മ്യൂച്വല്‍ ഫണ്ട് സ്കീമുകളുണ്ട്. ഓരോരുത്തരുടെയും റിസ്ക്, നിക്ഷേപ കാലയളവ് എന്നിവ കണക്കാക്കി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു