തിരുവനന്തപുരം: പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഏതെല്ലാം തരത്തില്‍ വര്‍ഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിനകത്തുണ്ട്. അവര്‍ക്കെതിരെ നീങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറ സര്‍ക്കാരിന് നല്കുന്ന വമ്ബിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തില്‍ വാഹനത്തിനു മുമ്ബില്‍ ചാടി വീഴുകയായിരുന്നെങ്കില്‍ പിന്നീട് ഇത് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നൂറ് കണക്കിന് ബോര്‍ഡുകളും ബാനറുകളുമാണ് തകര്‍ത്തത്. പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക -അത്ര പകയാണ് നവകേരള സദസ്സിനോട് ഇവര്‍ക്കുള്ളത് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read also : പന്തളത്ത് ആര്.എസ്.എസ് കാര്യാലയത്തിനുനേരെ ആക്രമണം
സാമൂഹ്യ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ആര്‍ക്കും വിദ്വേഷം വരേണ്ട കാര്യങ്ങള്‍ ഇല്ല. പരിപാടി എവിടെ എപ്പോള്‍ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങള്‍. ആ ബോര്‍ഡുകള്‍ തകര്‍ക്കുന്നതിലൂടെ തങ്ങള്‍ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവര്‍ നടത്തുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു