പാരിസ് ∙ കുടിയേറ്റ നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക് ചുവട്വയ്ക്കാൻ ഫ്രാൻസ്. ഇതിനായി ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ വലിയ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ലമെന്‍റില്‍ പാസായി.ഓരാഴ്ചമുമ്പ് പാര്‍ലമെന്‍റില്‍ പരാജയപ്പെട്ട ബില്ലാണ് വീണ്ടും അവതരിപ്പിച്ചും പാസാക്കിയതും. ഇതോടെ കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരുന്നത് ദുഷ്ക്കരമാവും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കുന്നത് വൈകുകയും ചെയ്യും. മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ (ആര്‍എന്‍) പിന്തുണ ബില്ലിന് ലഭിച്ചു
ബിൽ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ബിൽ പാസായതിൽ ആശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കുടിയേറ്റ പരിഷ്ക്കരണത്തിന് ധാരണയായതിന്റെ പിന്നാലെയാണ് ഫ്രാന്‍സില്‍ നിയമം പാസായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു