കോട്ടയം: നടപ്പ് ശബരിമല സീസണില്‍ നേട്ടം കൊയ്ത് കെ എസ് ആര്‍ ടി സി. ശബരിമല സീസണ്‍ ആരംഭിച്ച ശേഷം കെ എസ് ആര്‍ ടി സി എരുമേലി ഡിപ്പോ പമ്പാ സര്‍വീസില്‍ നിന്ന് മാത്രം 1.2 കോടി രൂപയുടെ കളക്ഷനാണ്. 32 ദിവസം കൊണ്ടാണ് ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്.
കഴിഞ്ഞ വര്‍ഷം മണ്ഡലകാലം പൂര്‍ത്തിയായ 41 നാണ് കളക്ഷന്‍ ഒരു കോടിയില്‍ എത്തിയത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അതേ ചാര്‍ജില്‍ തന്നെയാണ് ഇത്തവണയും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ മൂന്ന് ദിവസങ്ങളില്‍ വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സിക്ക് നടത്താനായത്.
എന്നിട്ടും ഒരു കോടി ലക്ഷ്യം 32 ദിവസം കൊണ്ട് മറികടന്നു എന്നത് നേട്ടമാണ്. നവംബര്‍ 17 ന് ആണ് കെ എസ് ആര്‍ ടി സി എരുമേലി ഡിപ്പോ പമ്പാ സര്‍വീസ് ആരംഭിച്ചത്. പതിനഞ്ച് ബസുകളായിരുന്നു ഇത്തവണ പമ്പാ സര്‍വീസിനായി കെ എസ് ആര്‍ ടി സി ലഭ്യമാക്കിയത്. ഇന്നലെ വരെ 2458 ട്രിപ്പുകളാണ് നടത്തിയിട്ടുള്ളത്. ഇതില്‍ 1.25 ലക്ഷം തീര്‍ത്ഥാടകരാണ് യാത്ര ചെയ്തത്. 1.14 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് ആണ് കെ എസ് ആര്‍ ടി സി നടത്തിയിരുന്നത്. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് 114 രൂപയാണ് നിരക്ക് ഈടാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു