താൽക്കാലിക വെടിനിർത്തലിനായി ചർച്ചകൾ നടക്കുന്നതിനിടയിലും കൂട്ടക്കുരുതി അവസാനിപ്പിക്കാത്ത ഇസ്രായേലിനെതിരെ യു.എൻ. ഇസ്രായേലിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു കൂടുതൽ ലോക രാജ്യങ്ങൾ പലതരത്തിലുള്ള നടപടികളിലേക്ക് നിങ്ങുന്നതിന് പിന്നാലെ യു.എന്നും കൂടി രംഗത്തെത്തിയത് ഇസ്രായേലിന് തിരിച്ചടിയായി.
ഗാസയിൽ അടിയന്തരമായി കൂടുതൽ സഹായങ്ങളെത്തിക്കണം. പട്ടിണിയും രോഗഭീതികളും വ്യാപകമാണ്. ഇസ്രായേൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് അടിയന്തരമായി കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കുടിയൊഴിപ്പിക്കലടക്കമുള്ള വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഗസ്സയിൽ നടക്കുന്നത്.
താൽക്കാലിക വെടിനിർത്തലിനായി ചർച്ചകൾ നടക്കുന്നതിനിടിയലും ആശുപത്രികളിലടക്കം ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. വ്യപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റഫയിൽ കുവൈത്ത് ആശുപത്രിക്ക് സമീപത്തെ രണ്ട് താമസകെട്ടിടങ്ങളും മസ്ജിദും തകർത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സിവിലിയൻമാരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.വടക്കൻ ജബാലിയ അഭയാർത്ഥി ക്യാമ്പിനുനേരെയും നടത്തിയ ബോംബാക്രമണത്തിൽ വ്യാപകനാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
READ ALSO….അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം
അതെ സമയം ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട ചരക്കുകപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുകയാണ്. ഇതിന് പിന്നാലെ ഇസ്രായേൽ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയ മലേഷ്യയുടെ നടപടിയും തിരിച്ചടിയായിരിക്കുകയാണ്. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ആക്രമണത്തിൽ 20,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു. ഹമാസിന്റെ തിരിച്ചടിയിൽ മരിച്ചവരുടെ എണ്ണം 1,140 ആയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു