ഗസ്സ: വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ബന്ദികളുടെ മോചനത്തിന് ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കാൻ വീണ്ടുമൊരു താൽക്കാലിക വെടിനിർത്തിലിന് തന്റെ രാജ്യം തയ്യാറെന്ന് ഹെർസോഗ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചക്കും തയ്യാറാണെന്ന് ഹമാസിന്റെ മുതിർന്ന നേതാവായ ബാസിം നഈം പറഞ്ഞു. തങ്ങളുടെ ജനതക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനും അവർക്ക് സഹായമെത്തിക്കാനുമുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഒരു സൈനികനെ കൂടി ഹമാസ് വധിച്ചതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ ഇന്ന് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മൂന്നായെന്നും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു