നാഗ്പൂർ: ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു.
മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബി.ജെ.പി, ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.എമാർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്. ജാതി സെൻസസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്ഗെ പറഞ്ഞു.
ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കൾ സന്ദർശനം നടത്തുമ്പോൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു