ലണ്ടൻ ∙ കോവിഡ് ബാധിച്ച് യുകെ മലയാളി അന്തരിച്ചു. കായംകുളം താമരക്കുളം സ്വദേശിയും ബിസിനസ് പ്രമുഖനുമായ ഹനീഫ് ഷിബു (50) ആണ് അന്തരിച്ചത്. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു ‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളാണ്. ഹനീഫ് ഷിബുവിന് മുൻപ് രണ്ട് തവണ കോവിഡ് വന്നിട്ടുള്ളതാണ്. ഇത്തവണ കോവിഡ് മൂലം ശ്വാസതടസ്സം നേരിടുകയും ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പ്.
വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന ഹനീഫ് ഷിബു തന്റെ ബിസിനസ് യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്ക് മുൻപ് സഹോദരൻ ഹനീഫ് ഷാജുവിന് ഒപ്പമാണ് യുകെയിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എഴുപതിൽപ്പരം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ‘ഷാ-ഷിബ്’ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്.
മുണ്ടക്കയം സ്വദേശിനിയായ രഹ്ന കമാലാണ് ഭാര്യ. മക്കൾ: സറോഷ്, സറ, സിമ്ര. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ലണ്ടൻ ഇൽഫോഡ് സെമിത്തേരിയില്‍ നടത്തുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
സെമിത്തേരിയുടെ വിലാസം:
Gardens of Peace, 57 Elmbridge Rd, Ilford IG6 3SW
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു