റവ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ കടന്നു വരിക ഉപ്പുമാവാണ്. എന്നാൽ റവ കൊണ്ട് സ്വാദിഷ്ടമായൊരു ഇഡ്ഡ്ലി തയാറാക്കിയാലോ?
- റവ, ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ മൂന്ന് പാത്രങ്ങളിലായി എടുത്ത് മൂന്നിലും വെള്ളമൊഴിച്ച് ഏകദേശം രണ്ട് മണിക്കൂർ കുതിർക്കുക.
- അതിന് ശേഷം ഉലുവയും ഉഴുന്ന് പരിപ്പും അതെ വെള്ളത്തോടെ ഒരു ജാറിലെടുത്ത് നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് കുതിർത്ത റവ കൂടെ ചേർക്കുക.
- നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ മാവ് ഏകദേശം ഒരു ഏഴ് മണിക്കൂർ പുളിക്കാനായി മാറ്റി വെക്കുക. ഇനി ഒരു ഇഡ്ഡ്ലി തട്ടി എണ്ണയോ നെയ്യോ പുരട്ടുക. ഇഡ്ഡലി പാത്രത്തിൽ ഒട്ടി പിടിക്കാതിരിക്കാൻ ഇത് സഹായിക്കും.
- ഇഡ്ഡലി കുക്കറിൽ ആവശ്യത്തിന് വെള്ളമെടുത്ത് എണ്ണ / നെയ്യ് പുരട്ടിയ ഇഡ്ഡലി തട്ടി മാവ് ഒഴിച്ച് നന്നായി അടച്ച്, ഒരു 8 – 10 മിനിറ്റ് ഉയർന്ന തീയിൽ പാകം ചെയ്യുക. ശേഷം തട്ട് മാറ്റി ഇഡ്ഡലി വെന്തോ എന്ന് പരിശോധിക്കുക. പാകമായെങ്കിൽ ഇഡ്ഡലിതട്ടിൽ നിന്ന് ഇഡ്ഡലി മാറ്റിയെടുക്കാം. സാമ്പാർ കൂട്ടിയോ തേങ്ങാച്ചമ്മന്തി കൂട്ടിയോ ഇത് കഴിക്കാം
















