വിവാദ പരാമർശത്തിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത്. അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്നു കൊണ്ടല്ല ഞാൻ അഭിപ്രായം പറഞ്ഞത്. ഞാൻ എന്റെ വീടിെൻറ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണത്. തീർത്തും സൗഹൃദ സംഭാഷണമാണത്. വീടിന്റെ ഡോർ ഞാൻ അടക്കാറില്ല. പത്രക്കാർ വന്നു. അവർ ചോദ്യം ചോദിക്കുകയാണ്. അവർ, ഏറെ ദൂരത്ത് നിന്ന് വന്നതല്ലെ. ഞാൻ സംസാരിച്ചു. ശരിയായ രീതിയിൽ വസ്ത്രംപോലും ധരിച്ചിരുന്നില്ല. ചിലർ വിളിച്ച് ചോദിച്ചു. നല്ല കുപ്പായം ഇട്ടൂടേയെന്ന്. എന്റെ പഴയകാല സിനിമകളെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ, അതല്ല, ചലചിത്രമേളയെ കുറിച്ചൊക്കെ ചോദിക്കൂവെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇത്, റെക്കോർഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റിൽസ് എടുക്കുന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോൾ, അത്, ടെലിക്കാസ്റ്റ് ചെയ്തു.
തുവാനതുമ്പികളിലെ ഭാഷയെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. തൃശൂർ ഭാഷ ഉപോഗിച്ചതിനെ കുറിച്ച്. ഇന്ന് ഒരാൾ വിളിച്ച് പറഞ്ഞു അതെ കുറിച്ച് മോഹൽ ലാൽ നടത്തിയപ്രതികരണത്തെ കുറിച്ച്. ലാൽ പറഞ്ഞത് അന്ന് തിരുത്താൻ ആളില്ലായിരുന്നുവെന്നാണ്. അതാണതിന്റെ സ്പിരിറ്റ്. എനിക്കതിെൻറ സ്വാതന്ത്ര്യമുണ്ട്. മമ്മൂക്കയെ കുറിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. മമ്മൂക്ക ഇക്കാര്യത്തിൽ കൂടുതൽ അധ്വാനിക്കും. ഇതെനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാൻ അവരോടൊപ്പം ജോലി ചെയ്തയാളാണ്. ലാലിനോടും ഞാനിക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞതും വ്യക്തിപരമായ അഭിപ്രായമാണ്.
ഇതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനോട് വിശദീകരണം ആവിശ്യപ്പെട്ടിട്ടുണ്ട്. ചെയർമാന് രഞ്ജിത്തുമായുള്ള തർക്കത്തിന്റെ ഫലമായി ഡോ. ബിജു കേരളം സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ രാജി വച്ചു
ALSO READ ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ ഡോ.ബിജുവിന്റെ രൂക്ഷ വിമർശനം
















