വെളുപ്പിനെ 3 മണിക്ക് കിടന്നുറങ്ങുന്നതും വീണ്ടും 6 മണിക്ക് എഴുന്നേൽക്കുന്നതും ഇപ്പോൾ സർവ്വസാധാരണമാണ്. കൃത്യമായ ഉറക്കം പലർക്കും ലഭിക്കാറില്ല. അതുമല്ലങ്കിൽ സുഹൃത്തുക്കളുമായുള്ള ആഘോഷങ്ങളും, സിനിമ കാണലും, മൊബൈൽ ഉപയോഗവും എല്ലാം കഴിഞ്ഞു ഉറങ്ങുമ്പോൾ അടുത്ത പകലിലേക്ക് സൂര്യൻ ഉദിക്കാറായിട്ടുണ്ടാകും. എപ്പോഴെങ്കിലുമൊക്കെ കുറച്ചു ഉറങ്ങിയാൽ പോരെ എന്ന് പലരും ചോദിക്കാറുണ്ട്. കൊറോണയ്ക്കു ശേഷമാണ് പൊതുവെ ക്രമരഹിതമായ ഉറക്കങ്ങൾ കണ്ടു തുടങ്ങിയതെന്ന് മെഡിക്കൽ റിപ്പോർറ്റുകൾ ചൂണ്ടികാണിക്കുന്നു. ഉറക്കം വെട്ടി ചുരുക്കുന്നു മൂലം മാനസികസമ്മർദ്ധം, ക്ഷീണം, സ്വഭാവ മാറ്റങ്ങൾ എന്നിവ സംഭവിക്കും. ഉറക്കത്തിന്റെ അപര്യാപ്തത ശാരീരിക ഊർജ്ജത്തിന്റെ ഘടനയെ സാരമായി ബാധിക്കും പെട്ടന്ന് ദേഷ്യം വരുക, തളച്ച അനുഭവെപ്പടുക, ഇറിറ്റേറ്റഡ് ആവുക തുടങ്ങിയ സംഭവിക്കും. ഉറക്കത്തിന്റെ ഹോർമോൺ ആയ മെലാടോണിന്റെ കുറവ് മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും ഇവ ആംഗ്‌സൈറ്റി, ഡിപ്രെഷൻ, പ്രതിരോധ ശേഷി ഇല്ലായ്മ തുടങ്ങിയവയ്ക് കാരണമാകുന്നു
എന്താണ് ഉറക്കം ?
ശാരീരികമായും മാനസികമായും നമ്മൾ നമുക്ക് തന്നെ നൽകുന്ന വിശ്രമ സമയമാണ് ഉറക്കം. ജീവൻ നിലനിർത്താൻ, ഒരു രാത്രിയിൽ മൂന്ന് മുതൽ അഞ്ച് മണിക്കൂറിലധികം സമയം ഉറക്കം ആവശ്യമില്ല. എന്നാൽ മാനസികമായും ശാരീരികമായും കൃത്യമായ വിശ്രമം ലഭിക്കാൻ 6 മുതൽ 7 മണിക്കൂർ വരെ മുതിർന്നവർ ഉറങ്ങണം. പ്രായത്തിനനുസരിച്ചു ഓരോത്തരിലും ഉറക്കം വ്യത്യാസപ്പെട്ടിരിക്കുന്നു. നവജാത ശിശു 16-18 മണിക്കൂർ, ശൈശവത്തിൽ 13-15 മണിക്കൂർ, 3-5 വയസ്സിൽ 11-13 മണിക്കൂർ, കൗമാരക്കാർ 8-9 മണിക്കൂർ എന്നിങ്ങനെയാണ് ശരാശരി ഉറക്ക സമയം. മുതിർന്നവരിൽ 8 മണിക്കൂർ ഉറക്കവുമാണ് വേണ്ടത്.
ഉറക്ക പ്രശ്‌നങ്ങൾ ഉള്ള വ്യക്തിയാണെന്ന് എങ്ങനെ തിരിച്ചറിയാം ?
- ഇൻസോമാനിയ
- കൂർക്കം വലി
- ശ്വസന വൈകല്യങ്ങൾ
- ഉറക്കത്തിനിടയിൽ കാലുകൾ ചലിപ്പിക്കുക
- സ്ലീപ് ഡിസോഡർ
ഉറക്കമില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെ ?
- സ്ട്രെസ് {തൊഴിൽ, കരിയർ, സാമ്പത്തികം , റിലേഷൻഷിപ്പുകൾ}
- വിഷാദം
- കിടക്കുന്നതിനു മുൻപുള്ള പുക വലി
- കിടക്കുന്നതിനു മുൻപ് ചായ കാപ്പി തുടങ്ങിയവയുടെ ഉപയോഗം
- ആരോഗ്യ പ്രശ്‌നങ്ങൾ
- ഹോര്മോണൽ ഇമ്പാലൻസ്
തുടർച്ചയായ ക്രമരഹിത ഉറക്കം നിത്യ ജീവിതത്തെ ബാധിക്കും. ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ട്ടറുടെ നിർദ്ദേശങ്ങൾ തേടുക
ALSO READ പനി മാറിയിട്ടും വിട്ട് പോകാത്ത ചുമ: നിസ്സാരനായി കാണേണ്ട
















