മംഗളൂരു: ഹാസൻ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മംഗളൂരു-ബംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ ഒമ്പത് ദിവസത്തേക്ക് റദ്ദാക്കി. ഈ മാസം 14 മുതൽ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സർവിസുകൾ റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ: ബംഗളൂരു-കണ്ണൂർ-ബംഗളൂരു (16511), ബംഗളൂരു-കാർവാർ-ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ് (16595) – ഡിസംബർ 16 മുതൽ ഡിസംബർ 20 വരെ. ഇവയുടെ തിരിച്ചുള്ള വണ്ടികൾ (ട്രെയിൻ നമ്പർ 16512, 16596) ഡിസംബർ 17 മുതൽ ഡിസംബർ 21 വരെ.
യശ്വന്ത്പൂർ-മംഗളുരു ജങ്ഷൻ ഗോമതേശ്വര ട്രൈ-വീകിലി എക്സ്പ്രസ് (16575) – ഡിസംബർ 14, 17, 19, 21. തിരിച്ചുള്ള ട്രെയിൻ (16576) ഡിസംബർ 15, 18, 20, 22.
യശ്വന്ത്പൂർ-കാർവാർ ട്രൈ-വീകിലി എക്സ്പ്രസ് (16515) – ഡിസംബർ 13, 15, 18, 20, 22. കാർവാർ-യശ്വന്ത്പൂർ ട്രൈ-വീകിലി എക്സ്പ്രസ് (16516) – ഡിസംബർ 14, 16, 19, 21, 23.
യശ്വന്ത്പൂർ-മംഗളുരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16539) – ഡിസംബർ 16. മംഗളുരു ജങ്ഷൻ – യശ്വന്ത്പൂർ പ്രതിവാര എക്സ്പ്രസ് 16540 – ഡിസംബർ 17.
ഈ കാലയളവിൽ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ-ബംഗളുരു-മുർഡേശ്വർ (നമ്പർ 16585/16586) ട്രെയിൻ മൈസൂർ വഴി ഒഴിവാക്കി സർവീസ് നടത്തും. ഡിസംബർ 14 മുതൽ 16 വരെ ബംഗളുരു സിറ്റി, മാണ്ട്യ മൈസൂരു എന്നിവിടങ്ങൾ ഒഴിവാക്കി യശ്വന്ത്പൂർ ബൈപാസ്, നെലമംഗല, ശ്രാവണബലഗോള, ഹാസൻ വഴിയാണ് സർവീസ് നടത്തുക. ഡിസംബർ 17 മുതൽ 22 വരെ മൈസൂറു റൂട്ട് ഒഴിവാക്കി യശ്വന്ത്പൂർ ബൈപാസ്, തുമകുരു, അർസികെരെ, ഹാസൻ വഴി ട്രെയിൻ സർവീസ് നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു