വെംബ്ലി∙ വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം ‘ബെൽസ് ആൻഡ് ലൈറ്റ്‌സ് 2023’ ഡിസംബർ 16 ന് നടക്കും. 16 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ വെംബ്ലിക്ക് സമീപമുള്ള സഡ്‌ബറി പ്രൈമറി സ്‌കൂളിൽ വെച്ചാണ് ക്രിസ്മസ് ആഘോഷം. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ബെൽസ് ആൻഡ് ലൈറ്റ്‌സ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചിട്ടുള്ളത്.
സമൂഹത്തിലെ എല്ലാവർക്കും ആസ്വാദ്യകരമായ കലാ പ്രകടനങ്ങളാണ് ഒരിക്കിയിക്കുന്നത്. ഹൃദയസ്പർശിയായ നസരീൻസ് ക്രോണിക്കിൾസ് എന്ന ദൃശ്യാവിഷ്കരണം, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന കരോൾ ആലാപനം, തിരുവെഴുത്തുകളിൽ നിന്നുള്ള ചിന്തനീയമായ പ്രതിഫലനങ്ങൾ എന്നിവയാൽ നിറഞ്ഞ ഒരു സായാഹ്നം, സ്നേഹ വിരുന്ന് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിലെ അംഗങ്ങൾ വിനോദവും ആത്മീയ ഉന്നമനവും വാഗ്ദാനം ചെയ്യുന്ന ഒരു കലാ വിരുന്ന് അവതരിപ്പിക്കാൻ അണിയറയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതായി അറിയിച്ചു. ക്രിസ്മസിന് ജീവൻ നൽകുന്ന സമ്പന്നമായ പ്രകടനങ്ങളുടെ ഒരു നിര ആസ്വാദ്യമാക്കുവാൻ ഈ വർഷം ഇതാദ്യമായി “നസ്രായന്റെ ക്രോണിക്കിൾസ്” എന്ന പുതിയ ദൃശ്യാവിഷ്കാരം അരങ്ങേറുന്നു. ക്ലാസിക് കരോളുകളുടെ കാലാതീതമായ മെലഡികൾ വായുവിൽ പ്രതിധ്വനിക്കുമ്പോൾ ആഘോഷത്തിന്റെ സന്തോഷത്തിൽ ചേരൂവാൻ ഏവർക്കും കഴിയുമെന്ന് സംഘടകർ അറിയിച്ചു.
ബെൽസ് ആൻഡ് ലൈറ്റ്‌സിന് വെംബ്ലി ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ പാസ്റ്റർ ജെയ്‌സ് ജോർജ്ജ് ആണ് നേതൃത്വം നൽകുന്നത്. സഡ്‌ബറി പ്രൈമറി സ്‌കൂൾ വാറ്റ്‌ഫോർഡ് റോഡ്, വെംബ്ലി HA0 3EY യുകെ സമയം വൈകിട്ട് 5.30 ന് പരിപാടി ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാമിൽ പങ്കെടുക്കുവാൻ റജിസ്റ്റർ ചെയ്യുന്നതിനും https://www.eventbrite.co.uk/e/bells-lights-2023-tickets-759207328557?aff=erelexpmlt എന്ന പോർട്ടൽ സന്ദർശിക്കുക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു