മനാമ: ബഹ്റൈൻ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ വേർപിരിഞ്ഞ കെ.പി.എ കുടുംബാംഗം ബോജിരാജന്റെ സ്മരണയിൽ സ്നേഹ സ്പർശം 12ാമത് രക്തദാന ക്യാമ്പ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. 60ൽപരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു.
ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ഹരീഷ് നായർ, അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ, ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകളറിയിച്ചു. ഹമദ് ടൗൺ ഏരിയ ജോ. സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോഓഡിനേറ്റർ പ്രമോദ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















