കൊച്ചി; അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമിച്ചു. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ദ ഫോർത്ത് മാധ്യമ സംഘത്തിന് നേർക്കും ഡി.വൈ.എഫ്.ഐ ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടു.
രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണത്തെ ‘രക്ഷാപ്രവർത്തനം’എന്ന ഓമന പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായ സി.പി.എം ക്രിമനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം.
READ ALSO….തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചു;വെളിപ്പെടുത്തലുമായി ശ്രീശാന്ത്
കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരേയും മാധ്യമ പ്രവർത്തകരെയും തെരുവിൽ ആക്രമിക്കുന്നതും ക്യാമറ തല്ലിതകർക്കുന്നതും അപലപനീയമാണ്. ഇത്തരം പാർട്ടി ക്രിമനലുകൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല ഗുണ്ടാ പ്രവർത്തനമാണ്. ഈ പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















