1.ചിക്കൻ നൂഡിൽ സൂപ്പ്
ഈ ക്രിസ്മസ് തണുപ്പിൽ ഉഷാറാവാൻ ചിക്കൻ സൂപ്പ് പരീക്ഷിച്ചു നോക്കു. പാത്രങ്ങളിലെ സ്ഥിരം വിഭവങ്ങളൊക്കെ മാറ്റി വച്ചിട്ട് ഏതെങ്കിലുമൊരു വൈകുന്നേരത്ത് ചിക്കൻ കുടിയ്ക്കാം
2.ഖിച്ഡി
ഇന്ത്യൻ പാചകരീതിയിലെ ഏറ്റവും പഴക്കം ചെന്ന പലഹാരങ്ങളിലൊന്നായ ഖിച്ഡി, അരിയും പരിപ്പും ചേർന്ന ഒരു വിഭവമാണ്. നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ച് പലതരം ഫ്‌ളേവറുകളിൽ ഇത് ഉണ്ടാക്കാവുന്നതാണ്
3.രസം റൈസ്
ദക്ഷിണേന്ത്യക്കാർക്ക് രസവും ചോറും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ! രസം ചോറ് വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ്. ഒരുപാടു കറികൾ തട്ടി കൂറ്റൻ ബുദ്ധിമുട്ടുന്ന ദിവസം രസം ചോർ തയാറാക്കി നോക്കു.
4.രാജ്മ ചാവൽ
രാജ്മ ചാവൽ ഉത്തരേന്ത്യൻ വിഭവമാണ്.ഈ ക്ലാസിക് പഞ്ചാബി കോമ്പിനേഷൻ പിക്കിളിന്റെ ഒപ്പമോ തൈരിന്റെ കൂടെയോ കഴിക്കാവുന്നതാണ്

5.തൈര് ചോറ്
തയിർ സാദം എന്നും അറിയപ്പെടുന്നു, തൈര് ചോറ് പലർക്കും പ്രിയപ്പെട്ട മറ്റൊരു ദക്ഷിണേന്ത്യൻ ഭക്ഷണമാണ്! ചോറ്, തൈര് എന്നിവയുടെ ലളിതമായ രുചികൾ ഒരുമിച്ച് കൊണ്ടുവന്ന് മസാലകൾ ചേർത്ത് ഭക്ഷണം വിളമ്പാം

















